 
ചെങ്ങന്നൂർ: പാണ്ടനാട് മിത്രമഠം ശ്രീനാരായണ കൺവെൻഷനിൽ യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം ബിബിൻ ഷാൻ പ്രഭാഷണം നടത്തി. വനിതാസംഘം ഭാരവാഹി രക്തനമ്മ ഭദ്രദീപം കൊളുത്തി. ശാഖാ പ്രസിഡന്റ് കെ. ബി. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. സജിത്. എം.എസ്., പി എൻ. ഗോപി നാഥൻ, വനിതാസംഘം പ്രസിഡന്റ് സുജാത രാജു, വൈസ് പ്രസിഡന്റ് സുജാകണ്ടത്തിൽ, സെക്രട്ടറി രാജി വാലയിൽ, ബീനാ മുരളി, ശാരദ സുരേന്ദ്രൻ, സുശീല ചന്ദ്രൻ, വിജയകുമാരി, സുലോചന, സ്മിത ബിജു എന്നിവർ സംസാരിച്ചു.