dance

പത്തനംതിട്ട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയ്ക്ക് പതിമൂന്നാം സ്ഥാനമാണെങ്കിലും നാടിന് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി കിടങ്ങന്നൂർ എസ്.വി.ജി.വി ഹയർ സെക്കൻഡറി സ്കൂൾ. സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം നേടിയാണ് കിടങ്ങന്നൂർ മികവ് പുലർത്തിയത്. ഹയർസെക്കൻഡറിയിൽ പതിനഞ്ച് വിഭാഗത്തിൽ പതിമൂന്നിലും ഹൈസ്കൂൾ വിഭാഗത്തിൽ എട്ടിൽ അഞ്ചിലും എ ഗ്രേഡ് നേടിയാണ് കിടങ്ങന്നൂർ നേട്ടം സ്വന്തമാക്കിയത് . തിരുവാതിര, മാർഗംകളി, പൂരക്കളി, പഞ്ചാവാദ്യം, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, ഇംഗ്ലീഷ് ഉപന്യാസം, സംഘഗാനം, ഇംഗ്ലീഷ് സ്കിറ്റ്, നാടകം , വഞ്ചിപ്പാട്ട്, കാവ്യകേളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, മോണോ ആക്ട് തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. കഴിഞ്ഞ വർഷം ഏഴാം സ്ഥാനമായിരുന്നു കിടങ്ങന്നൂർ സ്കൂളിന്. ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന കലോത്സവത്തിൽ കഴിഞ്ഞ തവണയും ജില്ല പതിമൂന്നാം സ്ഥാനത്തായിരുന്നു.