
ഇലവുംതിട്ട : കുരിശടികളുടെ വഞ്ചികൾ കുത്തിപൊളിച്ച് മോഷണം. പന്നിക്കുഴി, മുട്ടത്തുകോണം കുരിശടികളിൽ നിന്ന് പണം അപഹരിച്ചു. മോഷണത്തിനിടെ നല്ലാനിക്കുന്നിലെ കുരിശടിക്ക് കോടുപാടുണ്ടായി. ഞായറാഴ്ച്ച രാത്രിയിലാണ് കുരിശടികളിൽ മോഷണം നടന്നത്. പന്നിക്കുഴിയിലെ ഒരു സി.സി.ടിവിയിൽ പതിഞ്ഞ ബൈക്കിലെത്തിയ രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാത്രി പതിനൊന്നരയ്ക്കാണ് മോഷണം നടത്തിയശേഷം ഇലവുംതിട്ട ഭാഗത്തേക്ക് പോയവരുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുള്ളത്. പന്നിക്കുഴി, മുട്ടത്തുകോണം കുരിശടികൾ പനയ്ക്കൽ മാർ ബർസൗമ്മ ഓർത്തോഡക്‌സ് പള്ളി ഉടമസ്ഥതയിലുള്ളതാണ്.