പന്തളം: പന്തളം മുത്താരമ്മൻകോവിലിലെ ഭരണി മഹോത്സവം 16 മുതൽ 20 വരെ നടക്കും. 16 ന് രാവിലെ 6 ന്ഗണപതി ഹോമം, 8 ന് കാൽനാട്ടുകർമ്മം ,കാപ്പുകെട്ട് ,ദേവി കുടിയിരുത്തൽ, ഉത്സവ കലശം. 8.30 ന് ദേവി ഭാഗവത പാരായണം. ഉച്ചയ്ക്ക് 1 ന് അന്നദാനം വൈകിട്ട് 5. 30 ന് സോപാനസംഗീതം, 7ന് സാംസ്‌കാരിക സമ്മേളനം പന്തളം കൊട്ടാരം നിർവാഹസംഘം മുൻ പ്രസിഡന്റ് ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്യും. മുത്താരമ്മൻ കോവിൽ പ്രസിഡന്റ് ഇ.കെ. മണിക്കുട്ടൻ അദ്ധ്യക്ഷതവഹിക്കും. ആദരിക്കൽ ചടങ്ങും വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനവും മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡന്റ് എം. ജി ബിജു കുമാർ നിർവഹിക്കും . 9 .30ന് നാടകം. തുടർന്നുള്ള എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം, 8 ന് ദേവി ഭാഗവത പാരായണം . 17ന് രാവിലെ 11ന് നൂറും പാലും 7. 30ന് നൃത്തസന്ധ്യ . 18ന് രാവിലെ 8ന് സമ്പൂർണ്ണ നാരായണീയ യജ്ഞം. വൈകിട്ട് 5. 30ന് തിരുകല്ല്യാണ വരവേൽപ്പ് .7.30 ന് തിരുകല്ല്യാണം. 8 തിരുകല്ല്യാണ സദ്യ. 9 ന് കൈകൊട്ടിക്കളി .19ന് രാവിലെ 10ന് ആയുധപൂജ, വൈകിട്ട് 6 .30ന് അമ്മൻ . രാത്രി 9 .30ന് സംഗീതാമൃതം. 1 ന് ഗുരുതി. 20ന് രാവിലെ 5. 30ന് കാർത്തിക പൊങ്കാല. 7 ന് ഊരുചുറ്റൽ. 12 ന് മഞ്ഞനീരാട്ട്. 1 ന് അന്നദാനം. 23ന് പുനപ്രതിഷ്ഠ വാർഷികം. ഭാരവാഹികളായ പ്രസിഡന്റ് ഇ. കെ മണിക്കുട്ടൻ, ജനറൽ സെക്രട്ടറി മഹേഷ് കുമാർ പി .എം ,ജനൽ കൺവീനർ കെ .പി ബിജു, പബ്ലിസിറ്റി കൺവീനർ രമേശ് ജെ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.