
ചെന്നീർക്കര : ഗവ.ഐ.ടി.ഐയിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് , ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ , ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.18 ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. ഫോൺ: 0468 2258710.