പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട സർവെ തുടങ്ങി. ഗ്രാമപഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന ഏജൻസിയുടെ ജീവനക്കാർ വീടുകളിലും സ്ഥാപനങ്ങളിലും വിവരശേഖരണത്തിനായി എത്തുമ്പോൾ റേഷൻകാർഡ്, അടിസ്ഥാനനികുതി രസീത്, കെട്ടിട നികുതി രസീത്, കെ.എസ്.ഇ.ബി ബിൽ, ആധാർ എന്നിവ ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.