
മല്ലശ്ശേരി : സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിലെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി കുടുംബസംഗമം നടത്തി. അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. മുൻകാലങ്ങളിൽ ഇടവകയെ നയിച്ച വികാരിമാർ, ഇടവക പട്ടക്കാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, ഓഡിറ്റേഴ്‌സ്, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ, 10,12 ക്ലാസുകളിൽ വിജയിച്ചവർ, 80 വയസ്സ് പൂർത്തിയായവർ എന്നിവരെ ആദരിച്ചു. ഫാ.ബിജു പി.തോമസ്, ഫാ.ലിജിൻ എബ്രഹാം, നവനീത്.എൻ, വി.ജി.ജോൺ, പി.എസ്.രാജു, കുഞ്ഞുമ്മൻ മാത്യു, ജോർജ്‌സൺ സഖറിയ എന്നിവർ പ്രസംഗിച്ചു.