വള്ളിക്കോട് : 13 ന് നടക്കുന്ന വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യു.ഡി.എഫ്.സൂക്ഷ്മപരിശോധന കഴിഞ്ഞു റിട്ടേണിംഗ് ഓഫീസർ നൽകിയ ക്രമ നമ്പരുകൾ യു.ഡി.ഫ് സ്ഥാനാർഥികൾ നോട്ടിസിനൊപ്പം എല്ലാ വോട്ടർമാർക്കും വിതരണം ചെയ്തിരുന്നു.
സാമ്പിൾ ബാലറ്റ് റിട്ടേണിംഗ് ഓഫീസർസ്ഥാനാർഥികൾക്ക് നൽകി. ഇന്നലെ റിട്ടേണിംഗ് ഓഫീസർ ക്രെമനമ്പർ മാറ്റി പുതിയ സാമ്പിൾ ബാലറ്റ് വീണ്ടും ഇറക്കി. യു.ഡി.ഫ് സ്ഥാനാർത്ഥികളുടെ ക്രമനമ്പരുകൾ മാറി. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് യു.ഡി.ഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എസ്.വി പ്രസന്നകുമാർ ആരോപിച്ചു. ഇലക്ഷൻ കമ്മീഷന് പരാതി നൽകും.