09-ezhamkulam
ഏഴംകുളം കൈപ്പട്ടൂർ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിലയിരുത്തുന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമീപം.

പത്തനംതിട്ട : ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന്റെ നിർമാണം നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയുടെ നിർമാണപ്രവർത്തനങ്ങളുടെ 25 ശതമാനം പൂർത്തിയായി. എം.സി റോഡിനേയും ദേശീയപാതയേയും സമാന്തരമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമല തീർത്ഥാടകർക്കും സൗകര്യപ്രദമാണ്. പ്രാധാന്യം നൽകിക്കൊണ്ട് സമയബന്ധിതമായി പൊതുഗതാഗതത്തിന് തുറന്നു നൽകുമെന്നും മന്ത്രി പറഞ്ഞു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.