പത്തനംതിട്ട : അറ്റകുറ്റപ്പണി നടത്തി ഒരു മാസം കഴിഞ്ഞപ്പോൾ ഡോക്ടേഴ്സ് ലെയിൻ റോഡിലെ ടാറിംഗ് ഇളകിത്തുടങ്ങിയതായി പരാതി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നേരത്തെ അറ്റകുറ്റപ്പണി നടത്തിയത്. അന്വേഷണം നടത്തണമെന്ന് നഗരസഭ യു. ഡി .എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ .ജാസിം കുട്ടി, വാർഡ് കൗൺസിലർ സിന്ധു അനിൽ എന്നിവർ ആവശ്യപ്പെട്ടു.