ചെങ്ങന്നൂർ : പുലിയൂരിൽ യുവാവി​നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി​. ചെമ്പോലിൽ കിഴക്കേതിൽ ഗോപിനാഥന്റെ മകൻ രഞ്ജിത് ജി.നായർ (39) ആണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാരും സമീപവാസികളും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടന്നാണ് പൊലീസ് പറഞ്ഞു. പിതാവ് ഗോപിനാഥനും മകനും മാത്രമാണ് വീട്ടിൽ താമസം. ഗോപിനാഥന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. രഞ്ജിത്ത് വിവാഹിതനായിരുന്നെങ്കിലും ഭാര്യയുമായി അകന്നു കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.