
അയിരൂർ: 112-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം പമ്പാ മണൽപുറത്തു ശ്രീവിദ്യാധിരാജ നഗറിൽ പ്രസിഡന്റ് പി.എസ്.നായർ നിർവഹിച്ചു. രാവിലെ ഗണപതിഹോമവും ഭൂമിപൂജയും സുനിൽ മഹാദേവന്റെ കാർമികത്വത്തിൽ നടന്നു. കാൽനാട്ടു പൂജയ്ക്ക് ടി.സി.ദേവരാജൻ നേതൃത്വം നൽകി. സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ജോ.സെക്രട്ടറി അനിരാജ് ഐക്കര, കൺവീനർ എൻ.ജി.ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് അയിരൂർ, എം.അയ്യപ്പൻകുട്ടി, കെ.ആർ.വേണുഗോപാൽ, രാധ എസ്.നായർ, രമാമോഹൻ, എം.ടി.ഭാസ്‌കര പണിക്കർ, വി.കെ.രാജഗോപാൽ, അഡ്വ.പ്രകാശ് കുമാർ ചരളേൽ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 4 മുതൽ 11 വരെയാണ് പരിഷത്ത്. ചിന്മയ മിഷൻ ഗ്ലോബൽ ഹെഡ് ഒ.ഒ.സ്വാമി സ്വരൂപാനന്ദ മഹാരാജ് ഉദ്ഘാടനം നിർവഹിക്കും.