പത്തനംതിട്ട: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ( ഐ.പി.സി ) ഡിസ്ട്രിക്ട് കൺവൻഷൻ ഇന്ന് മുതൽ 14 വരെ പുത്തൻപീടിക വിളവിനാൽ ബഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും പാസ്റ്റർമാരായ രാജു ആനിക്കാട്, കെ ജെ തോമസ്, ഫെയ്ത്ത് ബ്ലസൻ ,ടി.ഡി. ബാബു, ബാബു ചെറിയാൻ, ഇവാ.ഷിബിൻ ജി. സാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ വൈകിട്ട് ആറിന് പ്രസംഗിക്കും. 11 ന് രാവിലെ 10 ന് വുമൺസ് ഫെല്ലോഷിപ് സമ്മേളനം, 12 ന് രാവിലെ 10ന് സംയുക്ത ഉപവാസ പ്രാർത്ഥന, 13 ന് രാവിലെ 10ന് സണ്ടേസ്‌കൂൾ, പി. വൈ .പി .എ സമ്മേളനം എന്നിവ നടക്കും 14 ന് രാവിലെ 8.30 ന് സംയുക്ത ആരാധനയോടെ സമാപിക്കും. ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ സാം പനച്ചയിൽ, സെക്രട്ടറി മോൻസി സാം, ജോയിന്റ് സെക്രട്ടറി ബിജു കൊന്നപ്പാറ, ട്രഷറർ സജി ജോൺ വിളവിനാൽ എന്നിവർ നേതൃത്വം നൽകും.