
പത്തനംതിട്ട: കേരളാ സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് ക്രിസ്മസും പുതു വത്സരവും സംയുക്തമായി ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് വി. ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി വികാരി റവ.ഫാ.യോഹന്നാൻ ശങ്കരത്തിൽ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. കെ.എസ്.ഇ.എസ്.എൽ കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് ക്യാപ്റ്റൻ പി. എൻ. വാസുക്കുട്ടൻ നായരെ പൊന്നാടയും മൊമെന്റൊയും നൽകി ആദരിച്ചു. റവ.ഫാ.യോഹന്നാൻ ശങ്കരത്തിൽ കേക്ക് മുറിച്ചു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.