09-anu-george

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന 40-ാമത് അഖില ഭാരത ഭാഗവതസത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം തയാറാക്കുന്നതിന് ജൈവ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പദ്ധതിയ്ക്ക് തിരുവല്ല കൃഷിഭവനും ഭാഗവത സത്ര നിർവഹണ സമിതിയും സംയുക്തമായി രൂപം നൽകി. ജൈവ പച്ചക്കറികൾ ഓരോ ഭവനത്തിലും കൃഷിചെയ്ത് എടുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ പച്ചക്കറി തൈകൾ, വളം ഇവ കൃഷിഭവൻ ലഭ്യമാക്കുന്നതാണ്. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി നടന്ന ബോധവൽക്കരണ ക്ലാസ് തിരുവല്ലാ നഗരസഭാദ്ധ്യക്ഷ അനു ജോർജ് ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജി.പി.ജെ. പദ്ധതി വിശദീകരണം നടത്തി.