
മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്തിലെ ഏകാരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂതനൻ നായർ മുഖ്യ പ്രഭാഷണം നടത്തി. കുന്നന്താനം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മാത്യു വർഗീസ് വിഷയാവതരണം നടത്തി. രാജുതോമസ് ,ഹരികുമാർ, പ്രദീപ്. ബി.പിള്ള എൻസി ജോസഫ് ,പി.എച്ച്.എൻ മിനിമോൾ കെ.സി ,സജീവ് , രമ്യ ,രാഹുൽ , ശ്രീലത ഇ.വി, രജനി ജോർജ്ജ് എന്നിവർ നേതൃത്വം നല്കി. പ്രവർത്തനങ്ങൾക്ക് ഒരു വാർഡിൽ നിന്ന് 7 മെന്റർ മാരെയും , 49 വാളണ്ടിയർ മാരെയും തിരഞ്ഞെടുത്ത് പരിശീലനം നല്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.