ചെങ്ങന്നൂർ :: പിന്നാക്കാവസ്ഥ നേരിടുന്ന പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന സേവാസ് പദ്ധതി പാണ്ടനാട് പഞ്ചായത്തിൽ നടപ്പാക്കി ത്തുടങ്ങി .പഞ്ചായത്ത് വാർഡ് തല ജാഗ്രതാ സമിതികളുടെ രൂപവൽക്കരണം, അടിസ്ഥാന വിവര ശേഖരണം , സർവ്വേ ക്രോഡീകരണം എന്നീ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു .വിവിധ മേഖലകളിലെ പൊതുപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതി നിർദ്ദേശങ്ങൾ പാണ്ടനാട് എം വി ലൈബ്രറിയിൽ നടന്ന ശില്പശാലയിൽ അവതരിപ്പിച്ചു ജില്ലാ പഞ്ചായത്തംഗം വത്സല മോഹൻ ശില്പശാല ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.