മലപ്പള്ളി : ഇടിമിന്നലിൽ വീടിന് വൻനാശം സംഭവിച്ചു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് കരിയംപ്ലാവ് പന്നികുന്ന് ചരിവുകാലായിൽ അനീഷ് ശശിയുടെ വീടിന് മിന്നലേറ്റത്. അടുക്കളയിലെ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. വീടിന്റെ ഭിത്തിയിലെ സിമന്റ് പാളികൾ ഇളകിമാറി ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടു. വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയർന്നത് സമീപത്തുള്ളവരെ ഭീതിയിലാക്കി. മഴചാറിയതിനെ തുടർന്ന് ഗൃഹനാഥ മുറ്റത്ത് വിരിച്ചിരിക്കുന്ന തുണിയെടുക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്ന സംഭവം. ആർക്കുംപരിക്കില്ല.