മല്ലപ്പള്ളി: കൊറ്റനാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ അമ്പലവയൽ , ചീരംപടവ് പാടശേഖരത്തിലെ 32 ഏത്തക്കുലകൾ ഒരു മാസത്തിനിടെ മോഷ്ടിക്കപ്പെട്ടു. നടയ്ക്കലിന് സമീപം വയലിലെ മരച്ചീനിയും ആൾത്താമസം ഇല്ലാത്ത പ്രദേശങ്ങളിലെ വിളവെത്തിയ കുരുമുളക്, തേങ്ങ എന്നിവയും നഷ്ടപ്പെടുന്നത് പതിവായി .പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ മദ്യപസംഘം തങ്ങുന്നതായും പ്രദേശവാസികൾക്ക് ആക്ഷേപമുണ്ട്. കൃഷിയിടങ്ങളിൽ കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ആക്രമണത്തിന് പിന്നാലെയാണ് വിള മോഷണവും വർദ്ധിച്ചത്. പൊലീസ് പട്രോളിങ്ങ് കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.