
പത്തനംതിട്ട : നേതാജി സോഷ്യോ ഇക്കോളജിക്കൽ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തുടങ്ങിയ ബേർഡ് ക്ലബിന്റെ ഉദ്ഘാടനം പത്തനംതിട്ട ബേഡേഴ്സ് കോഓർഡിനേറ്റർ ഹരി മാവേലിക്കര നിർവഹിച്ചു. 75 വിദ്യാർത്ഥികൾ ക്ലബിൽ അംഗങ്ങളായി. ബീ ഈറ്റർ, നീല പൊൻമാൻ , ഓലേഞ്ഞാലി, മണ്ണാത്തിപ്പുള്ള്, ചാരമുണ്ടി, കാടു മുഴക്കി ആനറാഞ്ചി, നാട്ടുമൈന, തുടങ്ങിയ 20 ഇനം പക്ഷികളെ പക്ഷിനിരീക്ഷണ യാത്രയിൽ വിദ്യാർത്ഥികൾക്ക് കാണാനായി. ഡോ.ആർ.സുനിൽകുമാർ ബേർഡ് ക്ലബ്ബിനെക്കുറിച്ച് വിശദീകരിച്ചു. പ്രിൻസിപ്പൽ അശ്വതി പി.കെ അദ്ധ്യക്ഷത വഹിച്ചു. ഗീതു ടി.ആർ, അജൻ പിള്ള എന്നിവർ സംസാരിച്ചു.