
അടൂർ : നിർമ്മാണം പൂർത്തിയാക്കിയ പെരിങ്ങനാട് വില്ലേജ് ഓഫീസ് 23ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചയ്യും. 251 അംഗ സംഘാടകസമിതിയെ യോഗം തെരഞ്ഞെടുത്തു. രക്ഷാധികാരിയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയും ചെയർപേഴ്സണായി സുശീല കുഞ്ഞമ്മക്കുറുപ്പിനെയും അടൂർ നഗരസഭ കൗൺസിലർമാരായ മഹേഷ് കുമാർ, രജനി രമേശ്, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ അംഗങ്ങളെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു. പഴകുളം ശിവദാസൻ, അഖിൽ, ഹിമേഷ്, അനു, അലക്സാണ്ടർ പടിപ്പുര, അശോകൻ, ജിത്തു എം എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.