m

പത്തനംതിട്ട : പഴകിയ മത്സ്യങ്ങൾ കണ്ടെത്തുന്നതിന് കൂടൂതൽ പരിശോധന നടത്താൻ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. നഗരത്തിലെ സൂപ്പർ മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് മതിയായ ശുചിമുറി സൗകര്യങ്ങളും ഇരിപ്പിടങ്ങളും ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. പത്തനംതിട്ട നഗരത്തിൽ നിത്യോപയോഗസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ ജെ. അജിത്ത് കുമാർ, ബി. കെ. സുധാ തുടങ്ങിയവർ പങ്കെടുത്തു.