പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അർദ്ധരാത്രിയിൽ വീട് വളഞ്ഞ് അന്യായമായി അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടി ഭീരുത്വവും ജനാധിപത്യ ധ്വംസനവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. . യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതക്കളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിടയ്ക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആന്റോ ആന്റണി എം.പി യുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുൻപിൽ ഉപരോധ സമരം നടത്തി
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, ഡി.സിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, സിന്ധു അനിൽ, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, രമേശ് എം.ആർ, പി.കെ. ഗോപി, സജി വർഗ്ഗീസ്, റിജോ റോയി തോപ്പിൽ, എം.എ സിദ്ദിഖ്, ലല്ലു .പി. രാജു, നാസർ തോണ്ടമണ്ണിൽ, അജിത് മണ്ണിൽ, ടെറിൻ ജോർജ്, ബിബിൻ ബേബി, ഷംന കുമ്മണ്ണൂർ, അഖിൽ സന്തോഷ് എന്നിവർ പങ്കെടുത്തു.