ck
സി.കെ ശശിധരൻ

പത്തനംതിട്ട: സി.പി.ഐ ജില്ലാ സെക്രട്ടറിയായി സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരൻ ചുമതലയേറ്റു. ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ വച്ചാണ് ചുമതലയേറ്റെടുത്തത്. സംസ്ഥാന കൗൺസിൽ അംഗം ഡി.സജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്‌സി അംഗം അഡ്വ കെ പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം ജി ആർ അനിൽ, സംസ്ഥാന അസി സെക്രട്ടറി പി പി സുനീർ, സംസ്ഥാന എക്‌സി അംഗം മുല്ലക്കര രത്‌നാകരൻ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ അസി. സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.