തിരുവല്ല : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ കയറി അറസ്റ്റ്‌ ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.സി റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനത്തിനുശേഷമാണ് അരമണിക്കൂറോളം റോഡ് ഉപരോധിച്ചത്. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റുചെയ്ത് നീക്കി. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, ബ്ലോക്ക് മെമ്പർ വിശാഖ് വെൺപാല, സലീൽ സാലി,ജിബിൻ കാലായിൽ, ജിവിൻ പുളിമ്പള്ളിൽ, ദീപു തെക്കുമുറി,അഡ്വ.ബ്രൈറ്റ് കുര്യൻ, ആർ.ജയകുമാർ,ജെസ്സി മോഹൻ,അലക്സ്‌ പൂത്തപ്പള്ളി,രാജേഷ് മലയിൽ, രതീഷ് പാലിയിൽ, നെബു കോട്ടക്കൽ,ക്രിസ്റ്റഫർ ഫിലിപ്പ്,പോൾ തോമസ്,കൊച്ചുമോൾ പ്രദീപ്‌, രഞ്ജിത പുളിക്കൻ,റോണി അലക്സ്‌ ഈപ്പൻ,ശ്രീജിത്ത്‌ തുളസിദാസ്,ടോണി ഇട്ടി,ലിജോ പുളിമ്പള്ളിൽ, മിഥുൻ കെ.ദാസ്, സുബിൻ, നിധീഷ് എന്നിവർ പ്രസംഗിച്ചു.