പത്തനംതിട്ട : എൻ.ജി.ഒ യൂണിയൻ പ്രവർത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സി. പി. എം കോന്നി ഏരിയാ കമ്മിറ്റി അംഗവും ഡി. വൈ. എഫ്. ഐ മുൻ ജില്ലാ പ്രസിഡന്റുമായ സംഗേഷ്.ജി നായരെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മറ്റ് പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കി.. കോന്നി ഏരിയാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു. കോന്നിയിൽ കരിയാട്ടം ഫെസ്റ്റ് നടന്നപ്പോൾ യുവതിയോട് മോശമായി പെരുമാറിയതായി ചൂണ്ടിക്കാട്ടി ഇവർ സി.പി.എം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് നടപടി. സംഗേഷ് നൽകിയ വിശദീകരണം പാർട്ടി തള്ളി.