stadium-
നിർമാണം നിലച്ചു കിടക്കുന്ന ചെങ്ങന്നൂരിലെ ജില്ലാ സ്റ്റേഡിയം

ചെങ്ങന്നൂർ: പെരുങ്കുളംപാടത്ത് ജില്ലാ സ്റ്റേഡിയനിർമ്മാണം നിലച്ചിട്ട് നാളുകൾ പിന്നിട്ടു. നടപടിക്രമങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പുറമെ സ്വകാര്യ വ്യക്തികൾ നൽകിയ കേസുകളും പണി മുടങ്ങാൻ കാരണമായി പറയുന്നു. പെരുങ്കുളം പാടത്തെ 20 ഏക്കർ ഭൂമിയിൽ 49 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് വകയിരുത്തിയാണ് 2018 ൽ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമ്മാണം തുടങ്ങിയത്. 2022 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. പണികൾ പലതും നടന്നിട്ടുണ്ട്. ഫുട്‌ബാൾ ഗ്രൗണ്ടിനായി മണ്ണിട്ടു. 2 പവിലിയനുകളുടെ നിർമ്മാണം പൂർത്തിയായി, മറ്റ് പണികളാണ് മുടങ്ങിക്കിടന്നത്. ഇൻഡോർ സ്റ്റേഡിയത്തിനായി മേൽക്കൂര നിർമ്മാണം നടത്താനുണ്ട്. സ്വിമ്മിംഗ് പൂളിന്റെ പണിയും ആരംഭിക്കണം.

സ്റ്റേഡിയം പദ്ധതി ഇങ്ങനെ


15,000 കാണികൾക്ക് ഇരിക്കാവുന്ന ഗാലറി 8 ലൈൻ സിന്തറ്റിക് ട്രാക്ക്, ഫുട്‌ബാൾ ടർഫ്, ലോങ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ, മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഹോക്കി കോർട്ട്, രാജ്യാന്തര നിലവാരമുള്ള സ്വിമ്മിങ്പൂൾ, ഔട്ട് ഡോർ കോർട്ട്, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഗസ്റ്റ് റൂമുകൾ, ഹോസ്റ്റലുകൾ, തിയറ്ററുകൾ