പത്തനംതിട്ട : യൂത്ത് കോൺഗ്രസ് ആറൻമുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആറൻമുള പൊലീസ് സ്റ്റേഷൻ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലി, സെക്രട്ടറിമാരായ ആര്യ മുടവനാൽ, ശ്രീജിത്ത് പി, അൻസർ മുഹമ്മദ്, സുനിൽ ഓമല്ലൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി, ഷാജി കുളനട, ഏദൻ ജോർജ്, ശരൺ പി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.