f

അടൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഹരികുമാർ മലമേക്കര അദ്ധ്യക്ഷതവഹിച്ചു. അലക്സ് കോയിപ്പുറത്ത്,അനന്തു ബാലൻ,അബു എബ്രഹാം, മുണ്ടപ്പള്ളി സുഭാഷ്, ദിവ്യ അനീഷ്, റോസമ്മ സെബാസ്റ്റ്യൻ, കെ.ബി. സുശീല, രാജേന്ദ്രൻ നായർ, ഷിബു ഉണ്ണിത്താൻ, അബിൻ ശിവദാസ്, ചൂരക്കോട് ഉണ്ണികൃഷ്ണൻ, മനുനാഥ് പെരിങ്ങനാട്, ബി.രമേശൻ,റോയി കളവിള, ടി.എൻ സദാശിവൻ, സജി കൊക്കാട്, സജു തെങ്ങുംതാര, സിജു തുടങ്ങിയവർ സംസാരിച്ചു.