
അടൂർ :ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗമാര കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലുള്ള സൗഹൃദ സ്റ്റുഡന്റ്സ് കൺവീനേഴ്സ് ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓഡിനേറ്റർ ഡോ.സുനിൽ അങ്ങാടിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.അജിത് ആർ പിള്ള , അനീഷ് കുമാർ , ഡോ. സെബിൻ കൊട്ടാരം, ഷൈജു, ബിന്ദു ചന്ദ്രൻ, ലക്ഷ്മി എന്നിവർ സംസാരിച്ചു.