
ശബരിമല: ഗാനഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേർന്ന് അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ ഉത്രാടം ദിനമായ നാളെ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ശബരിമലയിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തും. പുലർച്ചെ ഗണപതിഹോമം, സഹസ്ര നാമാർച്ചന, നെയ്യഭിഷേകം, ശനിദോഷ നിവാരണത്തിനായി നീരാജനം എന്നിവയാകും നടത്തുക. വഴിപാടുകളുടെ പ്രസാദം അമേരിക്കയിലുള്ള യേശുദാസിന് എത്തിക്കാനുള്ള ക്രമീകരണം നടത്തിയതായി ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.