പത്തനംതിട്ട : മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനും പത്തനംതിട്ട മാർത്തോമ്മാ ഇടവകാംഗവുമായ റവ. ടി. എ. ജോസഫ് (91) നിര്യാതനായി. പത്തനംതിട്ട തൈപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. പത്തനംതിട്ട ഉൾപ്പെടെ നിരവധി ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടയാറന്മുള ആഞ്ഞിലിമൂട്ടിൽ കുടുംബാംഗവും പത്തനംതിട്ട ഡി.എം.ഒ യുമായിരുന്ന ഡോ. ശോശാമ്മ മത്തായിയാണ് ഭാര്യ. മക്കൾ: മിനി, മനോജ്, മാത്യു. മരുമക്കൾ: ഡോ. ബാബു സഖറിയ (കുഴിപ്പുരയിടത്തിൽ, കഞ്ഞിക്കുഴി, കോട്ടയം), അന്ന ജെസിൽ ചെറിയാൻ (അയിരൂക്കുഴിയിൽ, തിരുവല്ല), അനിത ജോസഫ് (മഠത്തിൽപ്പറമ്പിൽ, കേശവദാസപുരം, തിരുവനന്തപുരം).