
ചിറ്റാർ: എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ചിറ്റാർ 86 പള്ളിപ്പടിയിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റോ ആന്റണി എം പി നിർവഹിച്ചു. ചിറ്റാർ 86 ജമാഅത്ത് പ്രസിഡന്റ് എച്ച് ഷാജി ഇടയിലവീട്ടിൽ, ചീഫ് ഇമാം അബ്ദുൾ ലത്തീഫ് മൗലവി, കോൺഗ്രസ് ചിറ്റാർ മണ്ഡലം പ്രസിഡന്റ് സണ്ണി ചള്ളയ്ക്കൽ, എ.ബഷീർ, പി.പി.യൂസഫ്, ബഷീർ വെള്ളത്തറയിൽ, എച്ച്.അബ്ദുൾ റസാഖ്, സി.എം.ലത്തീഫ് കണ്ടംകുളം, ഷെരീഫാ ബീവി, ഉഷാ പ്രസാദ്, രാധാ സുഗതൻ എന്നിവർ പങ്കെടുത്തു.