അടൂർ :അഖിലഭാരത അയ്യപ്പസേവാസംഘം അടൂർ ശാഖയുടെ വാർഷിക പൊതുയോഗവും അന്നദാനവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ മോഹനകുമാരി ടീച്ചർ അദ്ധ്യക്ഷയായിരുന്നു. കെ.ജയമോഹൻപിള്ള സ്വാഗതം പറഞ്ഞു. കെ.ആർ രവി, എസ്.ഹരിലാൽ, വി.പ്രേംചന്ദ്, പി.കെ രാജേന്ദ്രൻ, കെ. ബി.രാജീവ് തുടങ്ങിയവർ സംസാരിച്ചു. അടൂർ എൻ.ഗോപാലൻ നായർ, കെ.എസ് സജ്ജീവ്കുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി അന്നദാനവും നടന്നു.