ds

പത്തനംതിട്ട: വിവധ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കേരളബാങ്ക് പത്തനംതിട്ട ജില്ലാ ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. കെ.എസ്.ഐ ചെയർമാനും മുൻ പ്ലാനിംഗ് ബോർഡ് അംഗവുമായ അഡ്വ. ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മലയാലപ്പുഴ ശശി, കെ. രാജീവൻ എം.പി ഗോപാലകൃഷ്ണ പിള്ള, പി. ശേഖർ, എസ്.എം നജീബ്, ടി.ബി അച്ചൻകുഞ്ഞ്, കെ. രാജൻ പിള്ള, കെ.രാജേന്ദ്രവർമ്മ, സജികുമാർ, അജിത് കുമാർ, ടി.കെ സനിൽ കുമാർ, സുശീല എന്നിവർ പ്രസംഗിച്ചു.