
പത്തനംതിട്ട : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം, പിഎംഇജിപി വായ്പാ പദ്ധതികൾ പ്രകാരം സംരംഭകർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാർ സബ്‌സിഡിയോടെ പരമാവധി 50 ലക്ഷം രൂപ വരെ വായ്പ നൽകും. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും പിന്നാക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും 35 ശതമാനവും പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും 40 ശതമാനവും സബ്‌സിഡി ലഭിക്കും.
ഫോൺ : 0468 2362070, 6282593360, 9020209296