dispensary
വള്ളംകുളം ഗവ. ആയുർവേദ ഡിസ്പൻസറി

തിരുവല്ല: വള്ളംകുളം ഗവ. ആയുർവേദ ഡിസ്പൻസറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഒഫ് ഹോസ്പിറ്റൽസിന്റെ (എൻ.എ.ബി.എച്ച്) അംഗീകാരം ലഭിച്ചു. അരനൂറ്റാണ്ട് മുമ്പ് നന്നൂരിൽ ആരംഭിച്ച ഡിസ്പൻസറിയാണിത്. പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് 2009 മുതൽ മാറ്റി പ്രവർത്തനം തുടങ്ങി. 2022ൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തി. കൗമാരക്കാർക്കുള്ള ബോധവത്കരണം, വയോജന പരിപാലനം, മാനസികാരോഗ്യ പരിലാപാലനം, ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള സ്ക്രീനിങ്ങ് ചികിത്സ എന്നിവയും വിവിധ രോഗങ്ങൾക്കുള്ള ഒ.പി സേവനം എന്നിവയും ഗർഭകാല ആരോഗ്യ പരിരക്ഷയ്ക്കാവശ്യമായ ചികിത്സ, കുട്ടികളുടെ ആരോഗ്യ പരിചരണത്തിനുള്ള ചികിത്സാ സേവനങ്ങൾ എന്നിവ ലഭ്യമാണ്. ഭാരതീയ ചികിത്സാ വകുപ്പിന്റെ മരുന്നുകൾക്ക് പുറമേ ഗ്രാമപഞ്ചായത്ത് ഫണ്ട് ലഭ്യമാക്കി ആയുർവേദ മരുന്നുകളും ലഭിക്കും.

നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ യോഗ പരിശീലനത്തിനുള്ള സൗകര്യവും ലഭ്യമാണ്. എൻ.എ.ബി.എച്ച് അംഗീകാരത്തിനായി പഞ്ചായത്ത് പദ്ധതിയിൽ അടിസ്ഥാന സൗകര്യം ലഭ്യമാക്കിയുരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിവിധ ശ്രമദാന സഹായവും നൽകിയിരുന്നു.