feto
ഫെറ്റോ ഭാരവാഹികൾ ജില്ലാ കളക്ടർ എ. ഷിബുവിന് പണിമുടക്ക് നോട്ടീസ് നൽകുന്നു

പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന മുഴുവൻ ആനുകൂല്യങ്ങളും നിറുത്തലാക്കി ജീവനക്കാരെ ദ്രോഹിക്കുന്ന ഇടത് സർക്കാർ നടപടിക്കെതിരെ ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ (ഫെറ്റോ) നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും 24ന് പണിമുടക്കും. ജില്ലാ കളക്ടർ എ.ഷിബുവിന് ജീവനക്കാർ പണിമുടക്കര നോട്ടീസ് നൽകി. തുടർന്ന് പ്രകടനം നടത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ തടഞ്ഞുവച്ച ക്ഷാമ ബത്ത, ലീവ് സറണ്ടർ, ശമ്പള കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതെയും പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതെയും സംസ്ഥാന സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് ഫെറ്റോ ആരോപിച്ചു. യോഗത്തിൽ ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി.നായർ അദ്ധ്യക്ഷത വഹിച്ചു.എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ലാ സെക്രട്ടറി എം. രാജേഷ്, എൻ. ജി. ഒ.സംഘ് ജില്ലാ സെക്രട്ടറി ജി. അനീഷ്,എൻ.ടി.യു. സംസ്ഥാന സമിതി അംഗം ജെ.രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അനിത ജി.നായർ, ജില്ലാ സെക്രട്ടറി ജി. സനൽകുമാർ, എൻ.ജി.ഒ.സംഘ് വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി.സി.സിന്ധുമോൾ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അനുപമ അരവിന്ദ്, ആർ.ആരതി, ജില്ലാ പ്രസിഡന്റ് പി.എം.സന്ധ്യ, ജില്ലാ സെക്രട്ടറി പാർവതി കൃഷ്ണ എന്നിവർ സംസാരിച്ചു.