 
തിരുവല്ല: ശാസ്ത്രസാഹിത്യ പരിഷത്ത് തിരുമൂലപുരം യൂണിറ്റ് വാർഷികം ജില്ലാ കമ്മിറ്റി അംഗവും തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ വി.കെ മിനികുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.പി.സുചിത്രൻ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി ജാസ്മിൻ ബിനോയ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാവിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ. വിജയമോഹനൻ സംഘടനാ റിപ്പോർട്ടിംഗും മേഖലാ പ്രസിഡന്റ് അജി തമ്പാൻ ഭാവിപരിപാടികളും വിശദീകരിച്ചു. ബാലവേദി, യുവവേദി ശാക്തീകരണം, ശാസ്ത്രാവബോധ ക്ലാസുകൾ,പ്രാദേശിക പദയാത്രകൾ എന്നീ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകാൻ യോഗം തീരുമാനിച്ചു. ആസാദ് ജംഗ്ഷന് സമീപത്തെ മത്സ്യവ്യാപാര കേന്ദ്രത്തിന്റെ പരിസരം ശുചിയായി സൂക്ഷിക്കാനും ഇവിടുത്തെ വാഹന പാർക്കിംഗ് മൂലം എം.സി.റോഡിലേക്ക് പ്രവേശിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡോ.പി.സുചിത്രൻ പ്രസിഡന്റായും ജാസ്മിൻ ബിനോയ് സെക്രട്ടറിയായും 11അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.