
ചെങ്ങന്നൂർ: ഡി.വൈ.എഫ്.ഐ ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് സംഘാടക സമിതിയുടെ ഓഫീസ് ആൽത്തറ ജംഗ്ഷനിൽ സി.പി. എംഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ യു.സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.വൈ.എഫ്.ഐ ഏരിയാ പ്രസിഡന്റ് അഭിജിത് പ്രവീൺ, എം.കെ മനോജ്, അശ്വിൻ ദത്ത്, എ.ജി ഷാനവാസ്, പി.ഡി സുനീഷ്, ശ്രേയസ്, ടി.കെ സുഭാഷ്, അനഘ സുരേഷ്, കാവ്യ എൻ.എസ്, ലിജോ.സി, പി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.