കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.ഹയർ സസെക്കൻഡറി ആന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൂൾ വാർഷികത്തിന്റെയും യാത്രയയപ്പും സമ്മേളനത്തിന്റെയും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. എസ്.എൻ.ഡി.പി.ശാഖാ പ്രസിഡന്റ് വി. ആർ.ജിതേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി ജില്ലാ മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപികമാരായ എസ്. ഗീതയുടെയും എം. വി. സുധാബായിയുടെയും ഫോട്ടോ അനാച്ഛാദനം മുൻ പ്രിൻസിപ്പൽ വി.കെ.രതീശബാബു നിർവഹിച്ചു.കെ.പ്രസന്നയുടെ ഫോട്ടോ അനാച്ഛാദനം മുൻ മാനേജർ സി. വി. ചന്ദ്രൻ നിർവഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള മാനേജ്‌മെന്റ് ഉപഹാരം എസ്.എൻ.ഡി.പി.ശാഖാ സെക്രട്ടറിയും പി. ടി.എയുടെ ഉപഹാരം പി.ടി.എ. പ്രസിഡന്റ് പി.അജികുമാറും നൽകി. സ്‌കൂൾ സ്റ്റാഫിന്റെ ഉപഹാരം പ്രിൻസിപ്പൽ എം.എൻ. പ്രകാശ് നൽകി. മുൻ മാനേജർ കെ. പ്രതാപൻ, വി. എച്ച്. എസ്. പ്രിൻസിപ്പൽ അജിതകുമാരി, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ദയാരാജ്. അദ്ധ്യാപകരായ ആർ മണികണ്ഠൻ, സുരേഷ് കുമാർ ബി., അമ്പിളി ഡി., ചിപ്പി എസ്. ചന്ദ്രൻ, പി.സുഗതൻ, വിദ്യാർത്ഥികളായ പ്രിയ ആർ., ദിവ്യ വിനോദ്, ദിയാ വിനോദ്, ഷാലറ്റ് എസ്. എന്നിവർ ആശംസകൾ നേർന്നു. റിട്ടയർ ചെയ്യുന്ന എസ്.,ഗീത, എം.വി.സുധാബായി, കെ. പ്രസന്ന എന്നിവർ മറുപടി പ്രസംഗം നടത്തി. സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനു എസ്. ചന്ദ്രൻ നന്ദിയും പറഞ്ഞു.