പത്തനംതിട്ട: 65- ാമത് സംസ്ഥാന സ്കൂ‌ൾ ഗയിംസ് പത്തനംതിട്ടയിൽ തുടങ്ങി. ഇന്ന് രാവിലെ 10 ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനംചെയ്യും. പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. 1778 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. ഗ്രൂപ്പ് 10 മത്സര ഇനങ്ങളായ സോഫ്റ്റ് ബാൾ (അണ്ടർ 19, ആൺ, പെൺ), ബോൾ ബാഡ്മിന്റൺ (അണ്ടർ14, 17, 19, ആൺ, പെൺ) , ടഗ് ഓഫ് വാർ (അണ്ടർ19, ആൺ, പെൺ ), പവർലിഫ്റ്റിംഗ് (അണ്ടർ 19, ആൺ, പെൺ) എന്നിവ 12 വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, കാതോലിക്കേറ്റ് സ്കൂൾ ഓഡിറ്റോറിയം, ജില്ലാ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കും. ഇന്നലെ നടന്ന സോഫ്റ്റ്ബാൾ, പവർ ലിഫ്റ്റിംഗ്, ടഗ് ഓഫ് ആർ മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും. പതിനാല് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരിക്കുന്നുണ്ട്.