c

തിരുവല്ല: ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ 13ന് രാവിലെ 11മുതൽ തിരുവല്ല മതിൽഭാഗം ഡി.ടി.പി.സി ഹാളിൽ പഞ്ചഗുസ്തി ജില്ലാ ചാമ്പ്യൻഷിപ്പ് നടക്കും. രാവിലെ 9മുതൽ 11വരെ രജിസ്ട്രേഷനും ഭാരനിർണയവും നടക്കും.10ന് ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡനന്റ് സി.എൻ.രാജേഷ് മുഖ്യാഥിതിയാകും. വിവിധ കാറ്റഗറിയിലുള്ള സമ്മാനദാനങ്ങൾ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രകാശ് ബാബു, നഗരസഭാ മുൻചെയർമാൻ ആർ.ജയകുമാർ, മുൻസിപ്പൽ കൗൺസിലർമാരായ ഗംഗ രാധാകൃഷ്ണൻ, മിനിപ്രസാദ് എന്നിവർ നിർവഹിക്കും.സബ് ജൂനിയർ,യൂത്ത്, സീനിയർ, മാസ്റ്റേഴ്സ്, ഗ്രാൻഡ് മാസ്റ്റേഴ്സ് എന്നിങ്ങനെ പുരുഷ, വനിത വിഭാഗങ്ങളിലാണ് മത്സരങ്ങൾ. താരങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. താരങ്ങൾക്ക് കോളറില്ലാത്ത ഹാഫ് ടീഷർട്ട്, ട്രാക്ക് സ്യൂട്ട് പാന്റ്, ഷൂ എന്നിവ നിർബന്ധമാണ്. പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ മത്സരസമയത്ത് നൽകണം. സ്പോർട്സ് കൗൺസിൽ ഒബ്സർവർ റജിനോൾഡ് വറുഗീസിന്റെ നിരീക്ഷണത്തിലാണ് മത്സരങ്ങൾ നടക്കുക. ജില്ലാ മത്സരത്തിലെ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടുന്നവർക്ക് 29മുതൽ പാലായിൽ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.എസ്.അരുൺ, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, ട്രഷറർ ജയേഷ്കുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9495266263.