11-citu-harshan

പത്തനംതിട്ട : ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൗൺസിൽ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.അജയകുമാർ, എൻ.കെ.ജയപ്രകാശ്, കെ.കെ.സുകുമാരൻ, മുൻ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ടി.വി.സ്റ്റാലിൻ സ്വാഗതവും പി.ജി.പ്രസാദ് നന്ദിയും പറഞ്ഞു.

20ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ മുഴുവൻ ചുമട്ടുതൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കാനും തീരുമാനമെടുത്തു.