
പത്തനംതിട്ട : ദേശീയ ആരോഗ്യ പദ്ധതികളോടും ജീവനക്കാരോടുമുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്ക് എതിരെ എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പത്തനംതിട്ട ഹെഡ് പോസ്റ്റ് ആഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഷമീർ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി അജിത് പ്രഭാകർ, ലയ.സി ചാക്കോ, ഊർമിള, ഡോ.എബി.എം, എബ്രഹാം, റോഷിൻധരൻ, രതീഷ് രാജൻ എന്നിവർ സംസാരിച്ചു.