ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചെങ്ങന്നൂർ റോട്ടറി ക്ലബ് ഹാളിൽ നടന്നു. സോൺ പ്രസിഡന്റ് അഷ്റഫ് ഷെറീഫ് യോഗം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് രഞ്ജിത് ഖാദി അദ്ധ്യക്ഷത വഹിച്ചു. മുൻ സോൺ പ്രസിഡന്റുമാരായ ശ്യാംകുമാർ, അനിൽ എസ്.ഉഴത്തിൽ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. മുൻ സോൺ പ്രസിഡന്റ് ജി.അനൂപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മുൻ സോൺ പ്രസിഡന്റുമാരായ ഡോ.ഏ.വി ആനന്ദരാജ്, സതീഷ് അമ്പാടി, സോൺ വൈസ് പ്രസിഡന്റ്അലൻ കണ്ണാട്ട്, ഡോ.ശ്രീവേണി, സുരേഷ്.എസ്, അഡ്വ.വിഷ്ണു മനോഹർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് രഞ്ജിത് ഖാദി, സെക്രട്ടറി എസ്.സുരേഷ് എന്നിവരാണ് ചുമതല ഏറ്റെടുത്തത്. ട്രഷറാർ സാൻ, കമ്മിറ്റി അംഗങ്ങളായി ഡോ:ശ്രീവേണി, എം.കെ ശ്രീകുമാർ, സാരംഗ്, അശ്വതി, വിഷ്ണു, അന്നപൂർണ്ണ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ രംഗങ്ങളിൽ മികവുകാട്ടിയ പ അഡ്വ.സി.ജയചന്ദ്രൻ, കെ.ഷിബു രാജൻ, എൻ.ആർ സോമൻ പിള്ള, എം.കെ ശ്രീകുമാർ,അഡ്വ.വിഷ്ണു മനോഹർ, റെജി ജോർജ്, എ.ജി സജികുമാർ എന്നിവരെ അനുമോദിച്ചു.