
ഇളമണ്ണൂർ : മരുതിമൂട് ഭാഗത്ത് റോഡിൽ ടിപ്പർ ലോറിയിൽ കെ എസ് ആർ ടി സി ബസിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കെ പി റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം. പുനലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിന്നിൽ ഉണ്ടായിരുന്ന രണ്ട് ലോറികളും അതിന് പിന്നിലുണ്ടായിരുന്ന കെ. എസ്. ആർ. ടി. സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിന്റെ മുൻസീറ്റിൽ യാത്ര ചെയ്ത അജി (24) യുടെ ഇടത് കാല് സീറ്റിനടിയിൽ കുടുങ്ങി ഒടിഞ്ഞിരുന്നു. അടൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി ഹെഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് ഇയാളെ പുറത്തെടുത്തത്. നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷപ്രവർത്തനം നടത്തിയത്.പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ കെ എസ് ആർ ടി സി ബസിന്റെ മുൻ ഭാഗം തകർന്നു. അപകടം പതിവാകുന്നതിലും അധികൃതരുടെ അലംഭാവത്തിലും പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്