ഇലവുംതിട്ട: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും ഇലവുംതിട്ട ശ്രീവൽസം ഓഡിറ്റോറിയത്തിൽ നടക്കും. നാളെ രാവിലെ 9.15ന് ജില്ലാ വൈസ് പ്രസിഡന്റ് എസ്.ശൈലജ പതാക ഉയർത്തും. മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വി.എസ്.ചന്ദ്രശേഖര പിള്ള പഠനകേന്ദ്രം ചെയർമാൻ എ. പത്മകുമാർ, കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുൺകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി
ജി.അനീഷ്‌കുമാർ, സ്വാഗതസംഘം ചെയർമാൻ ടി.വി. സ്റ്റാലിൻ, കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ബിന്ദു എന്നിവർ പ്രസംഗിക്കും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.എസ്.പ്രശാന്ത്, ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, ട്രഷറർ ബിജി കെ. നായർ എന്നിവർ സംസാരിക്കും.
വൈകിട്ട് അഞ്ചിന് ഇലവുംതിട്ടയിൽ നടക്കുന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജ്യോതിഷ് അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ രാജു ഏബ്രഹാം, സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റിയംഗം കെ.സി. രാജഗോപാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ഹരികുമാർ, എൻ.ഡി.വത്സല എന്നിവർ പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ 11ന് സാംസ്‌കാരിക സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
ജില്ലാ ജോ. സെക്രട്ടറി എം.ദീപ്തി അദ്ധ്യക്ഷത വഹിക്കും. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ആർ. അജയകുമാർ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി,സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് എസ്.വള്ളിക്കോട് എന്നിവർ പ്രസംഗിക്കും. മൂന്നിന് സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് പ്രസംഗിക്കും. 323 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, ജനറൽ കൺവീനർ ഐശ്വര്യ സോമൻ എന്നിവർ അറിയിച്ചു.