അടൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽമാങ്കൂട്ടത്തെ ജയിലിൽ അടച്ചതിനെതിരെ കോൺഗ്രസ് മണ്ണടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി നിർവാഹസമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. മനോജ് അദ്ധ്യക്ഷത വഹിച്ചു. പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ,സുരേഷ് കുഴുവേലി, സുധാനായർ, കെ. ജി. ശിവദാസൻ , മണ്ണടി മോഹനൻ , ജയകൃഷ്ണൻ പള്ളിക്കൽ, വൈഷ്ണവ് രാജീവ്,ഉഷാകുമാരി, രഞ്ജിനി സുനിൽ,അമ്പാടി രാധാകൃഷ്ണൻ, വിജയൻ മണ്ണടി,ഉഷാവിജയൻ, പി എൻ രാഘവൻ, ആർ സുരേന്ദ്രൻ നായർ, ജലാലുദീൻ എം, ബി സുരേന്ദ്രൻ,സുമ എസ് എം തുടങ്ങിയവർ പ്രസംഗിച്ചു. ബിജുചാച്ചൻസ്, ഗീത ഒ, അനിതകുമാരി,സുധാ പാണ്ടിമലപ്പുറം, സലിം ബാവ,സഹദേവ പണിക്കർ, പ്രശാന്ത് ഡി, ഹരീഷ് പറങ്കിമാവിള, സുനിൽകുമാർ,ചെന്താമരൻ, കമലാസനൻ, ബഷീർ മുതലാളി, വർഗീസ്, സനൽ, വാസുദേവൻ തയ്യിൽ, സുധർമ്മ,ലത, അശ്വതി, സാലിഷാജി, ലിസി, ലിസി ബിനു തുടങ്ങിയവർ നേത്യത്വം നൽകി.