12-manal-varal
ആറന്മുളയിലെ മണൽവാരൽ സംഘം

കോഴഞ്ചേരി: ആലപ്പുഴയിൽ നിന്ന് എൻജിൻ ഘടിപ്പിച്ച വള്ളത്തിലെത്തി പമ്പയാറ്റിൽ നിന്ന് അനധികൃതമായി മണൽ വാരിയ രണ്ടുപേരെ ആറന്മുള പൊലീസ് അറസ്റ്റുചെയ്തു. തൃക്കുന്നപ്പുഴ പല്ലന പാനൂർ അറത്തി കിഴക്കേതിൽ വീട്ടിൽ ബിനു (46), കരുവാറ്റ പാനൂർ വലിയപറമ്പിൽ വിഷ്ണു (കണ്ണൻ-22) എന്നിവരാണ് പിടിയിലായത്. ഇന്നലെ വെളുപ്പിന് ഒരു മണിയോടെ ആറാട്ടുപുഴ കടവിന് സമീപത്തു നിന്നാണ് മണൽ വാരിയത്. പൊലിസ് ബോട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മണൽവാരലിന് സഹായം നൽകിയ സ്ഥലവാസികൾക്കെതിരെയും നടപടി സ്വീകരിക്കും. ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി. കെ. മനോജിന്റെ നേതൃത്വത്തിൽ എസ്‌.ഐ അലോഷ്യസ് , ഹരീന്ദ്രൻ നായർ , എ.എസ് .ഐ അജി, എസ്. സി. പി .ഒ , പ്രദീപ്,സലിം, നാസർ, രാജഗോപാൽ, വിനോദ് ,സുനജൻ, പ്രമോദ്, ഷൈജു, എന്നിവരടങ്ങിയ സംഘമാണ് മണൽക്കടത്ത് പിടികൂടിയത്.